രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് വിദേശത്തുള്ള യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ബുധനാഴ്ചയാണ് എംബസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങ് വഴി മൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാർഗ്ഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. എംബസി വഴി മൊഴി എടുത്ത ശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുന്നേയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് വേണമെങ്കിൽ ഇനിയും മൊഴി നൽകാൻ തയ്യാറാണെന്നും നേരിട്ടെത്തി മൊഴി നൽകാമെന്നും യുവതി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
