തിരുവല്ല സ്പാ പീഡനക്കേസ്: അന്വേഷണ സംഘം നീങ്ങുന്നത് ഗൂഢാലോചനയെന്ന സൂചനയിലേക്ക്

FEBRUARY 8, 2026, 8:05 PM

 പത്തനംതിട്ട: തിരുവല്ല സ്പാ പീഡനക്കേസ് നീങ്ങുന്നത് ഗൂഢാലോചനയെന്ന സൂചനയിലേക്ക് തന്നെ.

ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന്  പിന്നിലെന്ന് വ്യക്തമാക്കാൻ സ്പാ ഉടമകളുടെ മൊഴികളും ഫോൺ രേഖകളും പൊലീസ് വിശദമായി വിശകലനം ചെയ്ത്  വരികയാണ്.  സഹജീവനക്കാരിയുടെ ക്വട്ടേഷൻ ബന്ധവും അന്വേഷണസംഘം പരിശോധിക്കും. 

സംഭവത്തിന് പിന്നിൽ കൃത്യമായ പ്ലാനിങ് നടന്നതായാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനത്തിലെ സഹജീവനക്കാരിക്ക് ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അവരാണ് അക്രമി സംഘത്തെ സ്പായിലേക്ക് എത്തിച്ചതെന്നും അതിജീവിത പോലീസിന് മൊഴി നൽകി.

vachakam
vachakam
vachakam

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയനിഴലിലുള്ള സഹജീവനക്കാരിയുടെ ഫോൺ രേഖകളും മുൻകാല ബന്ധങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

ബിസിനസ് വൈരാഗ്യമോ മറ്റ് ഗൂഢാലോചനകളോ കേസിന്  പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam