കോട്ടയം: തിരുവല്ലയിലെ സ്പായിൽ നടന്ന ബലാത്സംഗ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ് രംഗത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടാപ്പിരിവിനായി എത്തിയ പ്രതികളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
പ്രതികൾ സ്പാ സ്ഥാപനത്തോട് 50,000 രൂപ ആവശ്യപ്പെട്ടതായും, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയതെന്നും പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി മരണസുബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പ്രതികളെ പിടികൂടിയിട്ടുണ്ട്. നേരത്തെ, സ്പാ സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിന് പിന്നാലെ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്