തിരുവനന്തപുരം: ഈ വര്‍ഷത്തെ (2024-25) എസ്എസ്എൽസി ഫലം വെള്ളിയാഴ്ച (മെയ് 9) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും എന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം 2964 സെന്ററുക ളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്