ആലപ്പുഴ ജില്ലയിൽ കോവിഡ് നിരക്ക് കൂടുന്നതായി റിപ്പോർട്ട്. രോഗികളുടെ എണ്ണം 198 കടന്നു. വ്യാഴാഴ്ച മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധന കൂട്ടിയതോടെയാണ് രോഗബാധിതർ വർധിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച നടത്തിയ പരിശോധയിലും 24 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.
അതേസമയം രോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാന ആശുപത്രികളിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി.
മാസ്ക് ധരിക്കാതെ എത്തുന്നവരെ തിരിച്ചയക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ