കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റതായി റിപ്പോർട്ട്. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
വൈകുന്നേരം 7.30 ഓടെയാണ് സംഭവം ഉണ്ടായത്. കത്തി ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്