തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം. ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാകും. അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നും, സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ അഭിപ്രായം.
മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതിച്ചേർത്തു. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും എന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സൂചന. പുനഃപരിശോധന സർക്കാരിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും.
പൂരം കലക്കലിലെ ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുൻ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സഹേബ് എം.ആർ അജിത് കുമാറിന്റെ ഇടപെടലുകൾ അന്വേഷിച്ചത്.
തൃശൂർ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ഇടപെടാൻ ക്രമസമാധാന ചുമതലമുണ്ടായിരുന്ന എഡിജിപി എം ആർ അജിത്കുമാർ തയ്യാറായില്ല എന്നായിരുന്നു കണ്ടെത്തൽ.
കൃത്യവിലോപം നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശുപാർശയാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്