തൃശൂർ : തൃശൂരിൽ പൂരത്തിന് ആവേശോജ്വലമായ വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ, വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ ആവേശം അലകടലായി.
പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ, പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെയാണ് ശ്രീമൂല സ്ഥാനത്ത് എത്തിയത്. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലംവെച്ചതിന് ശേഷമാണ് തെക്കേ ഗോപുരനട തള്ളിത്തുറന്നത്.
ആകാശത്ത് വര്‍ണ കാഴ്ചയുടെ വസന്തമൊരുക്കിയാണ് കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിൻ്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്.
രാത്രി 7.15 ഓടെ തിരുവമ്പാടി ദേവസ്വമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 15 മിനിറ്റിലേറെ നീണ്ടുനിന്ന തിരുവമ്പാടിയുടെ പ്രകടനത്തിനു 8.15നാണ് പാറമേക്കാവിന്റെ മറുപടി നൽകിയത്.
തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ച് നടത്തിയ വെടിക്കെട്ട് പേരില്‍ മാത്രമായിരുന്നു സാമ്പിള്‍. ഒന്നര മണിക്കൂറോളം നീണ്ട കരിമരുന്ന് കലാ പ്രകടനം വലിയ വെടിക്കെട്ടിന്റെ അനുഭവമാണ് കാണികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്