ഇടുക്കി: മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ നടക്കുന്നത് വ്യാജപ്രചരണമെന്ന് വനംവകുപ്പ്. അനാവശ്യമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രചരിക്കുന്ന ദൃശ്യങ്ങൾ നാലുവർഷം മുമ്പുള്ളതാണെന്നും വനംവകുപ്പ് വിശദീകരണത്തിൽ പറയുന്നു.
ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്ന് പോലും ഉള്ളതല്ലെന്നും ഛത്തീസ്ഗഡ് ബിജാപൂരിൽ 2021ൽ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും വനംവകുപ്പ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കുണ്ടളയിൽ കടുവയും കുട്ടികളും ഇറങ്ങിയെന്ന തരത്തിലായിരുന്നു വാര്‍ത്തകൾ.
എന്നാൽ പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പു പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!