തിരുവനന്തപുരം: സംസ്ഥാനത്തെ കടുവ സെൻസസ് ജോലികൾക്കായി നിയോഗിക്കുന്ന വനം ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് പരാതി.
വനം വകുപ്പിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 3000ത്തോളംവരുന്ന ജീവനക്കാർക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ കഴിയാതെയാകുന്നത്. ഡിസംബർ എട്ടിന് അവസാനിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ കടുവ സെൻസസ് ഷെഡ്യൂൾ തീരുമാനിച്ചിട്ടുള്ളത്.
675 ബ്ലോക്കുകളിലായി ബീറ്റ് ഫോറസ്റ്റ് ഓഫീസറും, ബീറ്റ് അസിസ്റ്റൻറും ഉൾപ്പെടെയുള്ള 2100 സ്ഥിരം ജീവനക്കാരേയും 1000 ത്തിലേറെ ദിവസവേതനക്കാരെയും ഉപയോഗിച്ചാണ് സെൻസസ് നടത്തുന്നത്.
ഓരോ ബ്ലോക്കിലും കുറഞ്ഞത് മൂന്ന് ജീവനക്കാരെ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എട്ടിന് ഉച്ചയ്ക്ക് സെൻസസ് നടപടികൾ അവസാനിക്കുമെങ്കിലും ഉൾവനങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് അവരവരുടെ പോളിങ് സ്റ്റേഷനുകളിൽ എത്താനാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ