കൊല്ലം: റാപ്പർ വേടന് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. വേടന് ഒരു തെറ്റു പറ്റിപ്പോയതാണെന്നും വേടനെ കാണുമ്പോൾ ഇനി കഞ്ചാവടിയൻ എന്ന് കളിയാക്കരുതെന്നും ആണ് മന്ത്രി പറഞ്ഞത്. പത്തനാപുരം പാതിരിക്കൽ അമ്പലത്തിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വേടനോട് അത്യധികമായ സ്നേഹമുണ്ട്. ഒരു തെറ്റു പറ്റി, പൊറുക്കണം എന്ന് വേടൻ തന്നെ തുറന്നു പറഞ്ഞു. അയാൾ തിരുത്തി ജീവിച്ചാൽ അയാൾ നല്ലവനാണ്. ഞാൻ മനസിലാക്കിയതിൽ നാട്ടുകാരോടും പൊലീസിനോടുമെല്ലാം നല്ല പെരുമാറ്റയുള്ളയാളാണ് വേടൻ എന്നും തനിക്ക് വേടനെ നേരിട്ട് പരിചയമില്ലെന്നും കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്