രാഹുൽ മാങ്കൂട്ടത്തിൽ കേൾപ്പിച്ചത് പഴയ ശബ്ദ സന്ദേശം, ട്രാൻസ് വുമൺ അവന്തിക

AUGUST 24, 2025, 6:16 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക.

മാധ്യമ പ്രവർത്തകനുമായി ​ഗൂഢാലോചന നടത്തിയതിന്റെ ഭാ​ഗമായാണ് അവന്തിക ആരോപണങ്ങൾ ഉന്നയിച്ചത് എന്നാണ് രാഹുൽ സൂചിപ്പിച്ചിരിക്കുന്നത്. ഈ ആരോപണത്തിനാണ് അവന്തിക മറുപടിയുമായി രം​ഗത്ത് വന്നത്. 

 മാധ്യമ പ്രവർത്തകൻ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നൽകിയതെന്നും അവന്തിക പറഞ്ഞു.  രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആ​ഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

vachakam
vachakam
vachakam

അവന്തിക ഉന്നയിച്ച ആരോപണങ്ങളിൽ മാത്രം മറുപടി നൽകി രാഹുൽ

  പഴയ ശബ്ദ സന്ദേശം ഇപ്പോൾ കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു. ഗൂഢാലോചനയുടെ ഭാ​ഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്തുകൊണ്ടാണ് ടെല​ഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്.

ആ​ഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് രാഹുൽ പരസ്യമാക്കാത്തത്? വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണെന്നും അവർ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam