തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജു. ഭയപ്പെട്ടതിനാലാണ് അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയതെന്നാണ് അദ്ദേഹം പറഞ്ഞത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തന്റെ കാർ ഇടിച്ചതായും, തിരിഞ്ഞുനോക്കുമ്പോൾ ഇരുവരും എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നുവെന്നും രാജു വ്യക്തമാക്കി. തുടർന്ന് ക്ലബ്ബിൽ വിവരം അറിയിച്ചതായും പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡ്രൈവർ ഇല്ലാത്തതിനാൽ വാഹനം ഉടൻ എത്തിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞതായും രാജു കൂട്ടിച്ചേർത്തു. അപകടത്തിൽ യുവാക്കൾക്ക് ഗുരുതരമായി ഒന്നും സംഭവിക്കാതിരുന്നതിൽ ആശ്വാസമുണ്ടെന്നും, ആരെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിൽ അത് തന്റെ ജീവിതത്തെ ബാധിക്കുമായിരുന്നുവെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ