കോട്ടയം: വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പെഴുതി യുവതിയും യുവാവും കോട്ടയത്ത് ജീവനൊടുക്കി. ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെൻ്റൽ ഹോട്ടലിൽ 202ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്. ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറയുന്നു.
പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
