തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനമോടിച്ച എകെ വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഷൻ. ഇതുകൂടാതെ ഇരുവരെയും എടപ്പാളിലെ എംവിഡി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടു.
തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർടിഒ ആണ് നടപടി എടുത്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഇന്നലെയാണ് അപകടം ഉണ്ടായത്.
കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്