പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത് എന്നാണ് വിവരം.
തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും പാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു.
യുവതിയുടെ ഭർത്താവ് വിദേശത്തും യുവാവ് അവിവാഹിതനുമാണ്. സുനിൽ എംകോം ബിരുദധാരി കൂടിയാണ്. ഇരുവരും ഒരുമിച്ചാണ് ലഹരിക്കടത്ത് നടത്തുന്നത് എന്നതിന് എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പ്രതികൾ പിടിയിലായത്. ഇരുവരും പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചവരാണ്.
കുണ്ടളശ്ശേരിയിലാണ് സുനിൽ നടത്തുന്ന കേറ്ററിങ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരിക്കച്ചവടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്