കൽപറ്റ: വയനാട് കൽപറ്റ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥി കെ.ജി.രവീന്ദ്രന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി.
നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതാണ് കെ.ജി.രവീന്ദ്രനെ. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത അടച്ചു തീർത്തില്ല എന്ന കാരണത്താലാണു പത്രിക തള്ളിയത്.
നഗരസഭയിലെ 23ാം ഡിവിഷനായ വെള്ളാരംകുന്നിൽ മത്സരിക്കാനാണ് രവീന്ദ്രൻ പത്രിക നൽകിയത്.
ഡമ്മി പത്രിക നൽകി വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് സി.എസ്.പ്രഭാകരൻ പകരം സ്ഥാനാർഥിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'വോട്ടു ചെയ്യൂ, പുട്ടടിക്കൂ'; നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഭീഷണിക്ക് വഴങ്ങില്ല! പി സി ജോർജിന് മറുപടിയുമായി ദീപിക
സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെതിരെ നടപടി