കോഴിക്കോട്: കോഴിക്കോട് ജയിക്കാതെ 2026-ൽ യുഡിഎഫിന് ഭരണം പിടിക്കാനാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്.
കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച മുതിർന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും വെളളിത്താലത്തില് അധികാരം കൊണ്ട് തരില്ല, എൽഡിഎഫും യുഡിഎഫും മാത്രമല്ല മൂന്നാമതൊരു ശക്തി കൂടിയുണ്ടെന്നും ജോലി കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങൾ സാധാരണ പ്രവർത്തകരെയാണ് വേദനിപ്പിക്കുന്നത്, അത് നേതാക്കൾ ഓർക്കണം കെ സി ജോസഫ് പറഞ്ഞു.
അതേ സമയം മൂന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിൽ ഉണ്ടാകില്ലെന്ന് പരിപാടിയില്‍ സംസാരിച്ച കെ മുരളീധരന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്