യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ്റെ വെബ്‌സൈറ്റ് നിലവിൽ വന്നു.

JULY 17, 2025, 6:52 AM

തിരുവനന്തപുരം: യു.ഡി.എഫ് നിയമിച്ച ഹെൽത്ത് കമ്മിഷൻ്റെ വെബ്സൈറ്റ് പ്രതിക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് വിലാസം www.udfhc.com ആണ്.

കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി സമഗ്രമായ പഠനവും വിശകലനവും നടത്താനുള്ള ഒരു വേദിയായിട്ടാണ് ഈ വെബ്സൈറ്റിനെ കാണുന്നത്. വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ആരോഗ്യരംഗത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട പ്രശ്നങ്ങളും പരിഹാരനിർദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. [email protected] ആണ് കമ്മിഷനെ ബന്ധപ്പെടാനുള്ള ഇമെയിൽ വിലാസം. ഫോൺ / വാട്ട്സാപ്പ് നമ്പർ: +91 7306635291.

കേരളത്തിലെ ആരോഗ്യ രംഗത്തെ പൊതുവായ പ്രശ്നങ്ങളെപ്പറ്റിയും സർക്കാർ മേഖലയിലെ ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും അതുവഴി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം.

vachakam
vachakam
vachakam

ഇതിനായി പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, ബന്ധപ്പെട്ട ഇതര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരുമായും കമ്മിഷൻ വിശദമായ ചർച്ചകൾ നടത്തും. വ്യത്യസ്ത ജില്ലകളിൽ കമ്മിഷൻ സിറ്റിംഗ് നടത്തും.

കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ട്. അതിനായി 'ഹെൽത്ത് മിഷൻ 2050' എന്ന ദീർഘവീക്ഷണത്തോടെയാകും റിപ്പോർട്ട് തയ്യാറാക്കുക. ആരോഗ്യരംഗത്ത് കേരളം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെ നിലനിർത്തുന്നതിനും പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും വേണ്ടി സംസ്ഥാനത്തെ സജ്ജമാക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam