പാമ്പുകടിയേറ്റത് അറിഞ്ഞില്ല: ചികിത്സയിലിരിക്കെ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

JULY 16, 2025, 9:08 PM

മാനന്തവാടി: പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർഥിനിയെ മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്.

മാനന്തവാടി ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. 

vachakam
vachakam
vachakam

 ചികിത്സ നൽകിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ എത്തിച്ചശേഷമാണ് വൈഗയുടെ കാലിൽ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. പിതാവ് : വിനോദ് ( മസ്‌ക്കറ്റ് ), മാതാവ് : വിനീത, സഹോദരി : കൃഷ്ണപ്രിയ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam