തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്. സ്ഥലം കണ്ടെത്തി നല്‍കിയിട്ടും ഇത്തവണയും കേരളത്തിന് എയിംസ് അനുവദിച്ചില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
'ബജറ്റ് നിരാശപ്പെടുത്തുന്നതാണ്. ബജറ്റില്‍ ഏഴ് അതിവേഗ റെയില്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിവേഗ റെയില്‍ പദ്ധതിയുമായി കേന്ദ്രത്തിന്റെ അടുത്ത് ആദ്യമായി വന്നത് കേരളമാണ്. എന്നിട്ടും കേരളത്തെ പരിഗണിച്ചില്ല. അതിവേഗ റെയില്‍ സംവിധാനം സംസ്ഥാനം തന്നെ മുന്‍കൈയെടുത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇതിന് അംഗീകാരം നല്‍കിയില്ല. എന്നാല്‍ പുതുതായി കേന്ദ്രം തന്നെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്.'- പി രാജീവ് പറഞ്ഞു.
'എയിംസ് ഇത്തവണയും നല്‍കിയില്ല. സ്ഥലത്തിന്റെ ലിസ്റ്റ് നല്‍കിയതാണ്. ആദ്യം മൂന്ന് സ്ഥലങ്ങളുടെ ലിസ്റ്റ് നല്കി. ഒരു സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ വ്യവസായ വകുപ്പിന് ഏറെ ഡിമാന്‍ഡുള്ള കിനാലൂരിലുള്ള ഭൂമി ആരോഗ്യവകുപ്പിന് കൈമാറി. അപ്പോഴും എയിംസിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. എന്നിട്ടും എയിംസ് നല്‍കിയില്ല. നികുതി വിഹിതത്തില്‍ അര്‍ഹമായ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. അതും ലഭിച്ചില്ല. ധാനു ഖനന ഇടനാഴി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. നമ്മുടെ ധാതുക്കള്‍ അപ്പുറത്തേയ്ക്ക് കൊണ്ടുപോകാനാണോ ഇപ്പോള്‍ ഒരു പ്രഖ്യാപനം എന്നറിയില്ല. ഒറ്റനോട്ടത്തില്‍ കേരളത്തിന് കടുത്ത അവഗണനയാണ് ബജറ്റില്‍ ഉള്ളത്'- പി രാജീവ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്