തിരുവനന്തപുരം: ഉണ്ണിത്താൻ വധശ്രമക്കേസിൽ കേസിലെ മുൻ പ്രത്രിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുൾ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികൾ.
കേസിന് ഹാജരാകുമ്പോൾ പ്രതികളെയും സാക്ഷികളെയും അബ്ദുൾ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി.
ഇപ്പോൾ അഭിഭാഷകനായ അബ്ദുൾ റഷീദ് കേസ് പരിഗണിക്കുമ്പോൾ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയിൽ പറയുന്നു.
കേസിൽ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. റഷീദിൻ്റെ പേര് വിചാരണവേളയിൽ കോടതിയിൽ പറയരുതെന്നാണ് ഭീഷണി. ആനന്ദ്, ഷെഫീക്ക്, സന്തോഷ് എന്നീ പ്രതികളാണ് ഡിജിപിക്ക് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്