തിരുവനന്തപുരം: തൃശ്ശൂരിൽ വ്യാജ വോട്ടിൽ വിചിത്രമായ മറുപടിയുമായി ബിജെപി നേതാവ് വി.മുരളീധരൻ. "75,000 വോട്ടിന് ജയിച്ച ആളാ സുരേഷ്ഗോപി, 11 വോട്ട് കള്ളവോട്ടാണെന്നിരിക്കട്ടെ,
അദ്ദേഹത്തിന്റെ ജയം ഇല്ലാതാകുമോ എന്നായിരുന്നു വി. മുരളീധരന്റെ വിചിത്ര മറുപടി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കൻവേണ്ടിയുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധിയും സംഘവും രാജ്യത്ത് നടത്തുന്നത്.
ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ല. രാജ്യത്തിന്‍റെ അഖണ്ഡതയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന സമീപനത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നതെന്നും" മുരളീധരന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ ഡ്രൈവർ എസ് ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. എന്തുകൊണ്ട് വിഷയത്തിൽ കരട് വോട്ടർ പട്ടിക വന്നപ്പോൾ പരാതി കൊടുത്തില്ല. വോട്ടര്‍ പട്ടിക പരസ്യമായാണ് പ്രസിദ്ധീകരിച്ചത്.
പരാതിയുണ്ടെങ്കില്‍ ആ പ്രദേശത്തെ നാട്ടുകാരോ, രാഷ്ട്രീയക്കാരോ പറയണമെന്നായിരുന്നു എന്നാല്‍ ആരും പരാതി പറഞ്ഞില്ല'.എന്ന് മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്