പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണം:മന്ത്രി വി ശിവൻകുട്ടി

AUGUST 11, 2025, 6:32 AM

 തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തൃശ്ശൂരിൽ അടക്കം നടന്നത് ജനവിധി അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ വാലായാണ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറികളെ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. 

vachakam
vachakam
vachakam

5 എംപിമാർ അടക്കം 160 യാത്രക്കാർ ഉണ്ടായിരുന്ന തിരുവനന്തപുരം ഡൽഹി എയർ ഇന്ത്യ വിമാനം വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തയ്യാറാവണം. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു.

'വിഭജന ഭീകരദിനം' കൊണ്ടാടണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്തയയ്ക്കാൻ എന്ത് അധികാരമാണ് ഗവർണർക്ക് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള വാക്കാണ് വിഭജനം. ഇത്തരം വർഗീയ വിഭാഗീയ ശ്രമങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ നടപ്പാവില്ല എന്ന് നാം കണ്ടതാണ്. സർവകലാശാലകളെ സംഘർഷഭൂമിയാക്കാൻ കേരളം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam