തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
'സ്ത്രീലമ്പടൻ എന്ന പദപ്രയോഗം മുഖ്യമന്ത്രി സഹികെട്ട് ഉപയോഗിച്ചതാണ്. സ്ത്രീലമ്പടന്മാർക്ക് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്.
അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. യൂസ് ആൻഡ് ത്രോ സംസ്‌കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മാറി. വസ്തുത നാട്ടുകാർക്ക് അറിയാം', ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയെ കൂടുതൽ പ്രകോപിപ്പിച്ചാൽ ഓരോ കാര്യങ്ങളും ഒന്നൊന്നായി അദ്ദേഹം പറയുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.
ഒളിവിൽ നിന്നും പുറത്ത് വന്ന രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയെന്ന് ശിവൻകുട്ടി പറഞ്ഞു. അതാണ് കോൺഗ്രസിന്റെ സംസ്‌കാരമെന്നും മന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
