തിരുവനന്തപുരം: സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായതാണ് വരാതിരിക്കാന്‍ കാരണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന ചിലരാണ് സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
അതേസമയം മൂന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ റഷ്യയില്‍ പോയിരുന്നുവെന്നും 20 ദിവസം വൈസ് ചാന്‍സിലര്‍ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാന്‍ ഇല്ല. ഇനി ഒരു ഫയല്‍ പോലും ബാക്കിയില്ല. കഴിഞ്ഞ 30-ാം തീയതിയാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയത്. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഒപ്പിട്ടു. കേരള സര്‍വകലാശാലാ വിഷയത്തില്‍ മാധ്യമങ്ങള്‍ കാണിച്ച താല്‍പര്യത്തിനു നന്ദി' എന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്