രാഷ്ട്രീയ- മത പ്രചരണങ്ങൾക്ക് രാജ്ഭവനെ ഉപയോഗിക്കുന്ന ഗവർണറെ പ്രതിഷേധം അറിയിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല: വി ഡി സതീശൻ

JULY 3, 2025, 2:30 AM

 തിരുവനന്തപുരം (പള്ളിത്തുറ): രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം വൈസ് ചാൻസലർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമപരമായി നിലനിൽക്കില്ല. ചാൻസലറായ ഗവർണർ അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിയിൽ പെരുമാറണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ആദ്യം ഒപ്പറേഷൻ സിന്ദൂറിന്റെ പേരിൽ ഒരു ആർ.എസ്.എസ് നേതാവിനെ കൊണ്ട് വന്ന് മുൻപ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചു. ഇക്കാര്യത്തിലുള്ള പ്രതിഷേധം രാജ്ഭവനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും സർക്കാരും മിണ്ടിയില്ല. പിന്നീടാണ് മന്ത്രി പ്രസാദുമായും മന്ത്രി ശിവൻകുട്ടിയുമായും ബന്ധപ്പെട്ട വിഷയങ്ങളുണ്ടായത്. ഇതിനു പിന്നാലെയായിരുന്നു സെനറ്റ് ഹാളിലെ വിവാദ പരിപാടി.

ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവർണർ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങൾക്കു വേണ്ടി ഉപയോഗിക്കരുത്. ഗവർണറെ ശക്തമായ പ്രതിഷേധം അറിയിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. എന്നാൽ മുഖ്യമന്ത്രി ഇപ്പോഴും കാര്യമായി ഇടപെടുന്നില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പോരെന്നത് വെറും വാചകമടി മാത്രമാണ്. പ്രതിപക്ഷത്തിന്റെ എതിർപ്പ് ആദ്യ ദിവസം മുതൽക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയാണ്. 

വയനാട്ടിൽ സർക്കാർ വാങ്ങി നൽകുന്ന സ്ഥലത്ത് വീട് നിർമ്മിച്ച് നൽകാമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ സ്ഥലം നൽകാൻ ഇതുവരെ തയാറാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിക്കും. രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ച വീടുകൾ അവിടെ നിർമ്മിക്കും. മുസ്ലീംലീഗും സ്ഥലം വാങ്ങിയിട്ടുണ്ട്. 

vachakam
vachakam
vachakam

സത്യം തുറന്നു പറഞ്ഞതിനാണോ ഡോ. ഹാരിസിനെതിരെ നടപടി എടുക്കുന്നത്. മന്ത്രിമാർ ക്യൂ നിന്ന് ഡോക്ടറെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒരു വശത്ത് സത്യസന്ധനാണെന്ന് പറയുമ്പോഴാണ് മറുഭാഗത്ത് ഭീഷണിപ്പെടുത്തുന്നത്. ഡോ. ഹാരിസ് യൂറോളജി വിഭാഗത്തിലെ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ബാക്കിയുള്ള വകുപ്പുകളിലും മറ്റു മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. എല്ലായിടത്തും മരുന്ന് ക്ഷാമമാണ്. സർജറിക്കുള്ള നൂലും കത്രികയും രോഗി വാങ്ങണം. ഇത്രയും ഗതികേട് ഏതെങ്കിലും കാലത്ത് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടായിട്ടുണ്ടോ? നിലവിൽ 1100 കോടിയോളം രൂപയാണ് സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷന് നൽകാനുള്ളത്. പണമില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. സത്യം തുറന്നു പറഞ്ഞതിന് ഡോക്ടർക്കെതിരെ നടപടി എടുത്താൽ അതിശക്തമായ പ്രതിഷേധമുണ്ടാകും. 

സി.പി.എമ്മും സി.പി.ഐയും തമ്മിൽ എല്ലാ കാര്യങ്ങളിലും അഭിപ്രയവ്യത്യാസമുണ്ട്. ഇതൊന്നും മാധ്യമങ്ങൾ കാണാതെ പോകുന്നത് കോൺഗ്രസിനും യു.ഡി.എഫിനും പിന്നാലെ നടക്കുന്നതു കൊണ്ടാണ്. എല്ലാ കാര്യങ്ങളിലും എൽ.ഡി.എഫിൽ അഭിപ്രായവ്യത്യാസമാണ്. ആർ.എസ്.എസ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. ഡോക്ടറുടെ വിഷയത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിനു പിന്നാലെ മന്ത്രിമാർ ക്യൂ നിന്ന് ഡോക്ടറെ വിരട്ടുകയാണ്. ഒരു കാര്യത്തിലും എൽ.ഡി.എഫിൽ ഏകാഭിപ്രായമില്ല. എന്നാൽ മറു വശത്ത് ടീം യു.ഡി.എഫ് നിൽക്കുന്നത് ചില മാധ്യമങ്ങൾ കാണുന്നില്ല. എൽ.ഡി.എഫിൽ നടക്കുന്നത്. മാധ്യമങ്ങൾ ഇനിയെങ്കിലും നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam