തിരുവനന്തപുരം: എസ്എൻഡിപി-എൻഎസ്എസ് ഐക്യം പാളിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ഐക്യത്തിൽ നിന്നും പിന്മാറിയ എൻഎസ്എസിന്റെ നിലപാട് അവരുടെ ആഭ്യന്തര കാര്യമാണെന്നും എല്ലാവരും തമ്മിലുള്ള ഐക്യം ഉണ്ടാകുന്നെങ്കിൽ നല്ലതാണെന്നാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഒരു സമുദായത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു സമുദായത്തെയും ഇടപെടാൻ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മ പുരസ്കാരം ലഭിച്ച വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ എന്നും വി.ഡി. സതീശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനടക്കം പത്മാ പുരസ്കാരങ്ങൾ നേടിയ എല്ലാ മലയാളികൾക്കും അഭിനന്ദനങ്ങൾ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒരു പരിഹാരമാർഗം ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ കരുതിയിരുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുമ്പോട്ട് പോവുകയാണ് ഞങ്ങളുടെ ലക്ഷ്യം. എൻഎസ്എസിന്റെ പിന്മാറ്റം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത്തരം കാര്യങ്ങളിൽ ഒരു വിലയിരുത്തൽ പിന്നീട് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ
കണ്ണൂര് മയ്യിലില് സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു