യുവ അഭിഭാഷകയെ മര്‍ദ്ദിച്ച അഭിഭാഷകനെ ഉടന്‍ അറസ്റ്റു ചെയ്യണം; സര്‍ക്കാര്‍ ശ്രമിക്കുന്നത് പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് 

MAY 15, 2025, 1:51 AM

തിരുവനന്തപുരം: യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ സർക്കാരും പൊലീസും സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാൽ പൊലീസും സർക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്ലിൻ ദാസ്. പ്രതിയെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവർക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്.

vachakam
vachakam
vachakam

എന്ത് ക്രിമിനൽ പ്രവർത്തനം നടത്തിയാലും പാർട്ടി ബന്ധുവാണെങ്കിൽ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരയ്‌ക്കൊപ്പം നിൽക്കുന്നെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തിൽ അനുവദിക്കാനാകില്ല. 

ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവർ നടത്തുന്ന നിയമ പോരാട്ടത്തിന് കോൺഗ്രസും യു.ഡി.എഫും പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam