ഇടുക്കി: വേടന് ഇന്ന് സര്‍ക്കാരിന്റെ 'എന്റെ കേരളം' പരിപാടിയില്‍ ആടിപാടും. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന് വേദി നല്‍കിയത്. മേളയുടെ സമാപന ദിവസമായ ഇന്ന് വൈകിട്ട് ഏഴിനാണ് വേടന്റെ പരിപാടി.
വേടന് കേസില്‍ ഉള്‍പ്പെട്ടശേഷം ആദ്യമായി നടത്തുന്ന സ്റ്റേജ് പ്രോഗ്രാം ആണിത്. ഇതേ മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രില്‍ 29-ന് വൈകിട്ട് എട്ടിന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ഇതിനിടെ അദ്ദേഹം കഞ്ചാവ് കൈവശം വച്ചതിന്റെ പേരില്‍ പൊലീസ് പിടിയിലായിരുന്നു. ഇതോടെ സംഘാടകര്‍ സംഗീത പരിപാടി റദ്ദാക്കി. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്നും തിരുത്താന്‍ ശ്രമിക്കുമെന്നും വേടന് പറഞ്ഞു. ഒപ്പം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കേസില്‍ ഉള്‍പ്പെടെ ജാമ്യവും കിട്ടി. ഇതോടെയാണ് പരിപാടി പുനക്രമീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ വേടന് പിന്തുണയുമായി എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്