പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണ ജോർജ് വീണ്ടും ജനവിധി തേടും എന്ന് റിപ്പോർട്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം എടുത്തത്. കോന്നിയിൽ നിലവിലെ എംഎൽഎയായ കെ യു ജിനേഷ് കുമാർ വീണ്ടും മത്സരിക്കും. തോമസ് ഐസക് , സി എസ് സുജാത എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ സിപിഐഎം മത്സരിക്കും.
അതേസമയം സ്ഥാനാർഥി നിർണയ ചർച്ചകൾ സംസ്ഥാനത്ത് ശക്തമായി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും സിറ്റിങ് എംഎൽഎമാരെ വീണ്ടും കളത്തിലിറക്കാൻ തീരുമാനമായിരുന്നു. വിജയസാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മഞ്ചേശ്വരത്തും വടക്കാഞ്ചേരിയിലും കള്ളവോട്ട് പരാതി
ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്
'ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം'; നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഗവർണർ
'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':