കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി വീണാ ജോർജിനൊപ്പമുള്ള നഴ്സുമാരുടെ സെൽഫി വ്യാപക വിമർശനമായിരിക്കെ വിശദീകരണക്കുറിപ്പുമായി നഴ്സ് പി.സി സ്മിത.
ഐസിയുവിൽ മൂന്ന് നഴ്സുമാർക്കൊപ്പം ചിരിച്ചുള്ള മന്ത്രിയുടെ സെൽഫി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്മിത വിശദീകരണം പങ്കുവെച്ചത്.
മന്ത്രി വലിയ മാനസിക വേദനയിലായിരുന്നു, മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് തങ്ങൾ മന്ത്രിക്കൊപ്പം സെൽഫിയെടുത്തതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറഞ്ഞ മണിക്കൂറിനുള്ളിൽ ഞങ്ങളുമായി വലിയ അടുപ്പമുണ്ടായി, അതിനാലാണ് ഫോട്ടോ എടുത്തതെന്നും നഴ്സ് പറയുന്നു. തന്നോട് ദയ കാണിക്കണമെന്നും ക്രൂരത ചെയ്യരുതെന്നും നഴ്സ് കുറിപ്പിൽ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
