തൃശൂർ: തൃശൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പാചകവാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ തീ അണച്ചതോടെ വൻ ദുരന്തം വഴി മാറിപോകുകയായിരുന്നു.
തൃശൂർ മണലി മടവാക്കരയിൽ പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാർട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്.
ഡ്രൈവറുടെ കാബിനിൽനിന്നാണ് തീ ഉയർന്നത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.
40 ഗാർഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. സിലിണ്ടറിലേക്ക് തി പടരാത്തതതിനാലാണ് വൻ ദുരന്തമൊഴിവായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ