ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നിൽക്കുകയായിരുന്നു. പിണറായി വിജയൻ സംസാരിച്ചപ്പോൾ വേദി നിറഞ്ഞിരുന്നു.
ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഇറങ്ങി. പിന്നീട് ആളുകൾ കുറഞ്ഞോ എന്ന് എനിക്കറിയില്ല. പുറത്ത് ചർച്ചകൾ നടക്കുന്ന വേദികളിലേക്ക് ആളുകൾ പോയിരിക്കാം. ആളുകൾ കുറഞ്ഞെങ്കിൽ സംഘാടകർക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പലരും പറയുന്നു. ഇങ്ങനെ പറയുന്നവരുടെ തലയിൽ ആൾതാമസമില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ കോലാഹലമായിരുന്നില്ലേ? എന്നിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ