ആലപ്പുഴ: ലീഗിനെതിരെ വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു.
ലീഗിനും ലീഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സിപിഐയ്ക്കെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്.
അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം