കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ്. വിജയ് ബാബു സാന്ദ്രയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സാന്ദ്രയുടെ പോസ്റ്റ്.
വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടിയെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
2010 മുതലുള്ള സാന്ദ്രാ തോമസിന്റെ ചാറ്റുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുതെന്നും വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ്.
നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്ക് പറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്