ആലപ്പുഴ: വിഴിഞ്ഞം വേദിയിലെ വിവാദങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്.
താൻ നേരത്തെ വേദിയിൽ എത്തിയത് പ്രവർത്തകരെ കാണാനാണ്. അതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻറെ പരിഹാസം.
എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിൻ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കിൽ ഈ ട്രെയിനിൽ കയറാമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിപിഎമ്മുകാർ മുഴുവൻ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാൽക്കരിക്കാൻ കാരണം നരേന്ദ്രമോദിയാണ്. അവർക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും ട്രെയിനിൽ കയറാം . മരുമകന് വേണമെങ്കിലും ഈ ട്രെയിനിൽ കയറാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്