തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരമില്ല.
പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും വിൻസെന്റിനും പ്രസംഗിക്കാൻ അവസരം ലഭിക്കില്ല. തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎൽഎയും എംപിയുമാണ് ഇരുവരും.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മാത്രമാകും പ്രസംഗിക്കാൻ അവസരം നൽകുക. പ്രധാനമന്ത്രി 45 മിനിറ്റ് സംസാരിക്കും. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വാസവന് 3 മിനിറ്റുമാണ് പ്രസംഗിക്കാനുള്ള സമയം.
അതിനിടെ തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂൺ 8ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗമാണ് സതീശൻ പോസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്