തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടത്.
തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് കൂടി കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.
143 വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
തൃശൂർ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് 193 വോട്ടുകൾ ക്രമക്കേടിലൂടെ നടന്നുവെന്നും, 143 പേരുടെ വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പോലും ലഭ്യമല്ലെന്നും ജോസഫ് ടാജറ്റ്.
കുറുവാ സംഘമാണ് ഇതിന് പിന്നിൽ എന്നും ബിജെപിയെ പരിഹരിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്