പാലക്കാട്: പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടി ഉദ്ഘാടകനായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.
സേവ് സിപിഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവുമാണ് വിടി ബൽറാം ഉദ്ഘാടനം ചെയ്യുക.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിമതർ ജില്ലയിൽ സമാന്തരസംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.
എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് സമാന്തരമായി റാലിയും പൊതുസമ്മേളന്നവും സേവ് സിപിഐ സംഘിടിപ്പിക്കുന്നത്.
ഈ മാസം ഒൻപതിനാണ് പരിപാടി. 'മത തീവ്രവാദ ഭീകരതയ്‌ക്കെതിരെ മാനവ സംഗമം, റാലിയും പൊതു സമ്മേളനവും' എന്നതാണ് സേവ് സിപിഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന പരിപാടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്