തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശവുമായി അധികൃതർ. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാന ജലസേചന വകുപ്പിൻറെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാലായിൽ സഭാ വോട്ടുകളിൽ കണ്ണ് നട്ട് കാപ്പൻ; 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന്
സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് 600 രൂപ കൂടി
എൽഡിഎഫിന് തുടർഭരണം ഉറപ്പ്; പാലായിൽ വൻ വിജയം നേടും: ജോസ് കെ. മാണി
ബേപ്പൂരിൽ വമ്പൻ അട്ടിമറി നടക്കും, 20,000 വോട്ടിന് ജയിക്കും; സിപിഎമ്മുകാരും വോട്ട് ചെയ്തെന്ന്