തൃശൂർ: ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെയാണ് (56) കർണാടകയിലെ കാർവാറിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം ഉണ്ടായത്.
മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഗോവയിലുള്ള ബന്ധുവിന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബേബി അപകടത്തിൽപ്പെട്ടത്. ഗോവയിൽ ഇറങ്ങാനുള്ള സമയമായപ്പോൾ ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കൾ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. കോൾ എടുത്തത് റെയിൽവേ പൊലീസായിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്‌മിൻ കുവൈത്തിൽ നഴ്‌സാണ്. മക്കൾ - എൽറോയ്, എറിക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്