തൃശ്ശൂര്‍: വാണിയമ്പാറ മഞ്ഞവാരിയില്‍ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് ലഭിക്കുന്ന റിപ്പോർട്ട്. കൈ-കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂര്‍ മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കാന്റീന്‍ ജീവനക്കാരിയായ സീനത്തിനെ രാവിലെ 6.30നാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്ന വഴി റോഡില്‍ കിടക്കുന്ന നിലയിലായിരുന്നു പന്നിയെ കണ്ടത്. പക്ഷെ തൊട്ടടുത്ത് എത്തിയ ശേഷമാണ് അത് പന്നിയാണെന്ന് തിരിച്ചറിഞ്ഞത്. നിമിഷ നേരം കൊണ്ട് സീനത്തിനെ പന്നി ആക്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്