പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ മലമ്പുഴ മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എയും വിശ്വസ്തനുമായ എ. സുരേഷ് എത്തുമെന്ന് ഉറപ്പായതോടെ, അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ തന്നെ രംഗത്തിറക്കി തിരിച്ചടിക്കാനാണ് സി.പി.ഐ.എം നീക്കം.
വി.എസിന്റെ മകനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. മലമ്പുഴയിലോ, കായംകുളത്തോ അരുണ്‍കുമാറിനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിഎസുമായി ആത്മബന്ധം സൂക്ഷിക്കുന്ന മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
മലമ്പുഴ അച്ഛന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണെന്നാണ് വിഎ അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മലമ്പുഴയിലെ മത്സര സാധ്യത അരുണ്‍കുമാര്‍ തള്ളിയില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണെന്നും, പാര്‍ട്ടി എന്തു തീരുമാനിച്ചാലും സ്വീകരിക്കുമെന്നുമാണ് അരുണിന്റെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ