മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ 19 വർഷത്തിന് ശേഷം യുവതി പിടിയിൽ

JULY 5, 2025, 12:21 AM

കട്ടപ്പന: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ കേസിലെ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. 

2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 

കേസില്‍ 2006 ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

 എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam