ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം: യുവതിയ്ക്ക് ദാരുണാന്ത്യം

AUGUST 26, 2025, 1:09 AM

തൃശൂര്‍: ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.  കയ്പമംഗലം മൂന്നുപീടികയിൽ   വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. 

ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം.

vachakam
vachakam
vachakam

സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിൽ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭർതൃ പിതാവ് മോഹനനും പരിക്കേറ്റിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam