തിരുവനന്തപുരം: കേരള സർവകലാശാല വിസിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശാഭിമാനി മുഖപ്രസംഗം.
സർവകലാശാല വിസിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനൻ കുന്നുമ്മലിനില്ലെന്നും സംഘപരിവാർ ഏജന്റ് ആയി പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വിസി ആർഎസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ ആരോപണം.
സംഘപരിവാർ ഒത്താശയോടെ സർവകലാശാലയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നു. സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്നു.
രാജ്ഭവൻ ആർഎസ്എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്