കോഴിക്കോട്: തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം പി.സി തിയറ്ററിന്‍റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് മരിച്ചത്.
മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.
മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായി ബാൽക്കെണിപോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്.
മരിച്ച കോമളന്‍റെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്