തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്.
തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
"മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം മുതിർന്ന നേതാക്കൾ തകർക്കരുത്.
വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല. സ്വന്തം മുഖം വാർത്തയിൽ വരാൻ മുതിർന്ന നേതാക്കൾ എന്തും വിളിച്ചു പറയരുത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നേതൃത്വം നീക്കണം. പത്തുവർഷമായി യുവ നേതാക്കൾ പാലിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾ കണ്ടുപഠിക്കണം," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്