കൊച്ചി: തിരുവല്ല മേപ്രാൽ പൂതിക്കോട്ട് പരേതനായ പി.ജി. ജോർജിന്റേയും സൂസി ജോർജിന്റേയും മകൻ ഹൈക്കോടതി അഭിഭാഷകനായിരുന്ന അഡ്വ. ജോർജ് ജി. പൂതിക്കോട്ട് (ജിജി 58) നിര്യാതനായി.
സംസ്‌കാരം തിങ്കഴാഴ്ച രണ്ടിന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
ആദായനികുതിവകുപ്പ് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിരുന്നു. കൊമേഴ്‌സ്യൽ, കമ്പനി നിയമങ്ങൾ, ആർബിട്രേഷൻ എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
ഭാര്യ: നിഷാ അന്നാജോർജ് പടിഞ്ഞാറേക്കര.
മക്കൾ: അഡ്വ. സൂസി ജോർജ് പൂതിക്കോട്ട് (ന്യൂയോർക്ക്), കുര്യൻ ജോർജ് പൂതിക്കോട്ട്.
മരുമകൻ: ജോസഫ് തോമസ്.
സഹോദരങ്ങൾ: ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കളാവോസ്, രഞ്ജിനി എലിസബത്ത് ജോർജ് (യു.കെ), അഡ്വ. പി.ജി. മാത്യു (മഞ്ചേരി), അഡ്വ. ജോർജ് പോത്തൻ (കൽപ്പറ്റ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1